ന്യൂഡൽഹി: കശ്മീർ ഫയൽസ് സിനിമക്ക് നികുതി ഒഴിവാക്കണമെന്ന ബി.ജെ.പി ആവശ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം.
വിവേക് അഗ്നിഹോത്രിയോട് സിനിമ യുട്യൂബിൽ അപ്ലോഡ് ചെയ്യാൻ ബി.ജെ.പി ആവശ്യപ്പെടണം. എന്നാൽ എല്ലാവർക്കും സിനിമ സൗജന്യമായി കാണാൻ സാധിക്കുമെന്ന് കെജ്രിവാൾ നിയമസഭയിൽ പരിഹസിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടികൾ നേടി. നിങ്ങൾ അതിന് പോസ്റ്റർ പതിക്കുകയാണ് ചെയ്യുന്നതെന്നും കെജ്രിവാൾ പറഞ്ഞു.
കശ്മീർ ഫയൽസിന് വിവിധ സംസ്ഥാനങ്ങൾ നികുതി ഒഴിവാക്കി നൽകിയിരുന്നു. ബിഹാർ, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.