സുബ്രഹ്മണ്യൻ സ്വാമി

‘കൂട്ടുകക്ഷി ഭരണം ദുരന്തമാകും’; ബി.ജെ.പി പ്രതിപക്ഷത്ത് ഇരിക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: സർക്കാർ രൂപവത്കരിക്കുന്നതിനു പകരം ബി.ജെ.പി പ്രതിപക്ഷത്ത് ഇരിക്കണമെന്ന് പാർട്ടി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. 1989-90, 1998-2004 കാലയളവുകളിൽ ബി.ജെ.പി സഖ്യസർക്കാറിന്റെ ഭാഗമായിരുന്നെങ്കിലും പാർട്ടിക്കത് വിഷമഘട്ടവും ദുരന്തവുമായിരുന്നു. അതിനാൽ പ്രതിപക്ഷത്തിരുന്ന് ഇൻഡ്യ മുന്നണി സർക്കാറിനെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റണമെന്നും സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു.

മറ്റൊരു ട്വീറ്റിൽ, ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിൽ സർക്കാർ രൂപവത്കരണ ചർച്ചകളിൽനിന്ന് മോദി പിന്മാറണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു. ആത്മാഭിമാനമുള്ള നേതാവ് അധികാരത്തിൽനിന്ന് വലിച്ചുതാഴെയിടാൻ കാത്തുനിൽക്കാതെ പിന്മാറുമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെ, ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ചടങ്ങ് ഞായറാഴ്ചത്തേക്ക് മാറ്റിയതായാണ് വിവരം. ബി.ജെ.പിക്കൊപ്പം നിതീഷ് കുമാറിന്റെ ജെ.ഡി.യു, ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി എന്നിവയും സഖ്യ സർക്കാരിന്റെ ഭാഗമാകും.

Tags:    
News Summary - ‘BJP should sit in opposition,’ says Subramanian Swamy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.