ചെന്നൈ: ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ പഠനത്തിനായി യു.കെയിലേക്ക് പോകും. യു.കെയിൽ ഫെലോഷിപ് ലഭിച്ചതിനെ തുടർന്ന് മൂന്നു മാസത്തെ അവധി ആവശ്യപ്പെട്ട് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഈയിടെ ഡൽഹിയിലെത്തി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ നേതൃത്വം അവധി അനുവദിച്ചതോടെ സെപ്റ്റംബറിൽ അണ്ണാമലൈ യു.കെയിലേക്ക് പോകുമെന്ന് ഉറപ്പായി.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷ പദവിയിലേക്ക് പുതുതായി ആരെങ്കിലും നിയോഗിക്കുമോയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മഹിള മോർച്ച ദേശീയ അധ്യക്ഷയും കോയമ്പത്തൂർ എം.എൽ.എയുമായ വാനതി ശ്രീനിവാസൻ, നയിനാർ നാഗേന്ദ്രൻ എം.എൽ.എ എന്നിവരെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം, സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് പുതുതായി ആരെയും നിയമിക്കേണ്ടതില്ലെന്നും രണ്ടാം നിര നേതാക്കളുടെ പ്രത്യേക സമിതി നേതൃത്വം നൽകിയാൽ മതിയെന്നും അഭിപ്രായമുയർന്നിട്ടുണ്ട്.
അണ്ണാമലൈയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയാൽ അണ്ണാ ഡി.എം.കെ മുന്നണി ബന്ധത്തിന് തയാറായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.