മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടെ ബി.ജെ.പിക്കെതിരെ ശക്തമായ വിമർശനവുമായി ശിവസേന. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരാണെന്നും ശിവസേന കുറ്റപ്പെടുത്തി.
മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലും കടുത്ത വിമർശനങ്ങളാണ് ശിവസേന ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്നത്. മുഗളൻമാരെ പോലെയാണ് ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതെന്ന് സാമ്നയിലെ ലേഖനത്തിൽ പറയുന്നു. നിയമവും ഭരണഘടനയും ആരുടെയും അടിമയല്ല. മഹാരാഷ്ട്രയിലെ നിലവിലെ സ്ഥിതിക്ക് ശിവസേന ഉത്തരവാദികളല്ല. അത് ജനങ്ങൾക്ക് അറിയാമെന്നും സാമ്നയിലെ ലേഖനത്തിൽ ശിവസേന ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത ചിലരാണ് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ശിവസേന ആരോപിച്ചു. മഹാരാഷ്ട്രയിൽ നവംബർ എട്ടിനകം സർക്കാറുണ്ടാക്കിയില്ലെങ്കിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തുമെന്ന് ബി.ജെ.പി മന്ത്രി ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയുടെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.