മമതക്കെതിരായ ആക്രമണം; ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ കാണും

കൊൽക്കത്ത: പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായി നന്ദിഗ്രാമിൽ നടന്ന ആക്രമണത്തിൽ ബി.ജെ.പി തെരഞ്ഞെടുപ്പ്​ കമീഷനെ കാണും. ബി.ജെ.പി നേതാക്കളായ സബ്യസാചി ദത്ത, ശിശിർ ഭജോരിയ എന്നിവരുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പ്​ കമീഷനുമായി കൂടിക്കാഴ്ച നടത്തുക.

മമതക്കെതിരായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി നേതൃത്വം തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തു നൽകും. ഇതിനൊപ്പം ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്​ വിടണമെന്നും​ മുഖ്യമന്ത്രിയുടെ സുരക്ഷയിൽ പരിശോധന വേണമെന്നുമുള്ളതാണ്​ ബി.ജെ.പിയുടെ മറ്റ്​ ആവശ്യങ്ങൾ. സംഭവം മമതയുടെ നാടകമാണെന്നാണ്​ ബി.ജെ.പിയുടെ ആരോപണം

കഴിഞ്ഞ ദിവസം നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ മമത ആക്രമണത്തിനിരയായത്​. ആക്രമണത്തിൽ മമതയുടെ കാലിനും ​തോളിനും മുഖത്തും പരിക്കേറ്റിരുന്നു. 

Tags:    
News Summary - BJP to approach Election Commission over ‘attack’ on Bengal CM Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.