കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻെറ കൊൽക്കത്ത റാലി തകർക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആരോപണവുമായി പശ്ചിമബം ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടിയുടെ രക്തസാക്ഷികളുടെ ദിനത്തിലാണ് മമത കൊൽക്കത്തയിൽ റാലി നടത്തുന്നത്. റാലിക്ക് ആളുകൾ എത്താതിരിക്കാൻ ട്രെയിനുകളുടെ എണ്ണം കേന്ദ്രസർക്കാർ വെട്ടിചുരുക്കിയെന്ന് മമത ആരോപിച്ചു.
റാലിയിൽ പങ്കെടുക്കാനായി യാത്ര തിരിച്ചവരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനെതിരെ പശ്ചിമബംഗാൾ പൊലീസ് കേസെടുത്തിട്ടുണ്ട്.
1993ൽ പൊലീസിൽ വെടിെവപ്പിൽ 13 പേർ കൊല്ലപ്പെട്ട ദിവസമാണ് രക്തസാക്ഷിദിനമായി തൃണമൂൽ കോൺഗ്രസ് ആചരിക്കുന്നത്. അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്നു മമത ബാനർജി നയിച്ച സമരത്തിനെതിരെയാണ് വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.