അമൃത് സർ: രാജ്യത്തെ യഥാർഥ 'തുക്ടേ തുക്ടേ ഗ്യാങ്' ബി.ജെ.പിയാണെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ സംഘർമുണ്ടാക്കിയ പോലെ പഞ്ചാബിലെ ഹിന്ദുക്കളെ സിഖുകാർക്കെതിരെ തിരിക്കുകയാണെന്നും ബാദൽ ആരോപിച്ചു.
കർഷകരെ കേൾക്കുന്നതിനുള്ള ഈഗോ കേന്ദ്രസർക്കാർ ഒഴിവാക്കണം. രാജ്യസ്നേഹികളായ പഞ്ചാബികളെ ബി.ജെ.പി വർഗീയതയിലേക്ക് തള്ളിവിടുകയാണെന്നും ബാദൽ കൂട്ടിച്ചേർത്തു.
നേരത്തേ കർഷകരെ ഖാലിസ്ഥാനികളെന്നും ദേശവിരുദ്ധരെന്നും അധിക്ഷേപിച്ച മന്ത്രിമാർ മാപ്പുചോദിക്കണമെന്ന് ബാദൽ തുറന്നടിച്ചിരുന്നു. ബി.ജെ.പിയുമായി കാൽനൂറ്റാണ്ടിലേറെയായി സഖ്യത്തിലായിരുന്ന അകാലിദൾ കാർഷിക ബില്ലിനുപിന്നാലെ എൻ.ഡി.എ വിട്ടിരുന്നു. ഇതിനെത്തുടർന്ന് കേന്ദ്രമന്ത്രി ഹർമസിമ്രത് കൗർ രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.