ന്യൂഡൽഹി: ജവാൻമാരുടെ ത്യാഗത്തെ ഹൈജാക്ക് ചെയ്ത് വോട്ടിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന ആരേ ാപണവുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
കശ്മീരികളെ ഇരകളായും സൈനികരുടെ ത്യാഗത്തെ വോട്ടിനുള്ള നിക്ഷേപമായുമാണ് ബി.ജെ.പി കാണുന്നത്. കശ്മീരികളെയും സൈനികരേയും ബി.ജെ.പി പരിഗണിക്കുന്നില്ല. തെരഞ്ഞെടുപ്പുകൾ വിജയിക്കുക മാത്രമാണ് അവരുടെ പരിഗണനാ വിഷയമെന്നും മുഫ്തി ട്വിറ്ററിലൂടെ ആരോപിച്ചു. അതിർത്തി സംരക്ഷിക്കുകയാണ് സൈനികരുടെ പ്രാഥമിക കർത്തവ്യമെന്നും അവർ ഓർമിപ്പിച്ചു.
കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് വീണ്ടും അനുമതി നൽകിയതിന് പിന്നാലെയാണ് വീണ്ടും രൂക്ഷ വിമർശനവുമായി മുഫ്തി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.