ഇൻഡോർ: മധ്യപ്രദേശിൽ ബി.ജെ.പി ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മധ്യപ്രദേശിൽ ഇരട്ട എഞ്ചിൽ സർക്കാർ രൂപീകരിക്കാനുള്ള തയാറെടുപ്പിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡോറിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയൽ.
"ഞങ്ങൾ ഇൻഡോർ തൂത്തുവാരും. ഭാരതീയ ജനതാ പാർട്ടി വീണ്ടും മധ്യപ്രദേശിൽ വിജയിച്ച് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിൻ സർക്കാർ സംസ്ഥാനത്ത് വികസനം കൊണ്ടുവരും"- ഗോയൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ഭാരതീയ ജനതാ പാർട്ടി രാജ്യത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തും ലോകമെമ്പാടുമുള്ള ജനപ്രീതി രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചു. ഉത്തരവാദപ്പെട്ട സർക്കാർ രൂപീകരിക്കുന്നതിലൂടെ മധ്യപ്രദേശിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഹൃദയം മധ്യപ്രദേശിനൊപ്പമായിരിക്കുന്നതുപോലെ മധ്യപ്രദേശിലെ ജനങ്ങൾ മോദിക്കൊപ്പമാണെന്നും ഗോയൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.