2024ലെ തെരഞ്ഞെടുപ്പിലും ജയിച്ചാൽ മോദി നരേന്ദ്ര പുടിൻ ആകും -ഭഗവന്ത് മൻ

ചണ്ഡീഗഢ്: 2024ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചാൽ മോദി, നരേന്ദ്ര പുടിൻ ആയി മാറുമെന്ന് പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഡൽഹിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച മഹാ റാലിയിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശനം.

2024 തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചാൽ പിന്നെ തെരഞ്ഞെടുപ്പേ ഉണ്ടാകില്ല. ബി.ജെ.പി വിജയിച്ചാൽ നരേന്ദ്ര മോദി, നരേന്ദ്ര പുടിൻ ആയി മാറും -അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കൾ മോദിയെ ഇന്ത്യയുടെ ‘മാലിക്’ ആയി കണക്കാക്കാൻ തുടങ്ങും. എന്നാൽ, 140 കോടി ജനങ്ങൾ ഇന്ത്യയെ രക്ഷപ്പെടുത്തണമെന്ന് ചിന്തിച്ചാൽ, രാജ്യം രക്ഷപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യ തലസ്ഥാനത്തെ സേവനങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാറിന്‍റെ ഓർഡിനൻസിനെതിരെ രാംലീല മൈതാനിയിലാണ് ആം ആദ്മി പാർട്ടി മഹാ റാലി നടത്തിയത്.

Tags:    
News Summary - If BJP wins in 2024 Modi will become Narendra Putin says Bhagwant Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.