ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 200 സീറ്റ് പോലും ലഭിക്കില്ലെന്നാണ് ആർ.എസ്.എസ്സിന്‍റെ ആഭ്യന്തര സർവേയിൽ ലഭിച്ച ഫലമെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. കർണാടകയിൽ ബി.ജെ.പിക്ക് എട്ട് സീറ്റിൽ കൂടുതൽ കിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കർണാടകയിൽ പതിനഞ്ചോളം സീറ്റിൽ ബി.ജെ.പിയിൽ തമ്മിലടിയാണ്. പിന്നെങ്ങനെ അവർക്ക് വിജയിക്കാനാകും. ബി.ജെ.പിയെ ശുദ്ധീകരിക്കണമെന്ന് മുതിർന്ന നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഖാർഗെ ചൂണ്ടിക്കാട്ടി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഭ്യന്തരമന്ത്രിയല്ലെന്നും തെറ്റിദ്ധരിപ്പിക്കൽ മന്ത്രിയാണെന്നും അദ്ദേഹം വിമർശിച്ചു. വരൾച്ചാ ദുരിതാശ്വാസം തേടി പ്രപ്പോസൽ സമർപ്പിക്കുന്നതിൽ കർണാടക സർക്കാർ വീഴ്ചവരുത്തിയെന്ന ഷായുടെ പ്രസ്താവന നുണയാണെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കർണാടകയിൽ 28 ലോക്സഭ സീറ്റുകളാണുള്ളത്. മുഴുവൻ സീറ്റും വിജയിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 25 സീറ്റിൽ ജയിച്ചിരുന്നു. കോൺഗ്രസിനും ജെ.ഡി.എസിനും ഓരോ സീറ്റിലാണ് ജയിക്കാൻ സാധിച്ചത്. ബി.ജെ.പി സ്വതന്ത്രൻ ഒരു സീറ്റിൽ ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.