ട്വിറ്ററിൽ മോഹനവാഗ്​ദാനം; നമ്പറിൽ ഡയൽ ചെയ്​താൽ നിങ്ങൾ പൗരത്വ ഭേദഗതിയെ പിന്തുണക്കുന്നയാൾ

‘‘സൗജന്യ നെറ്റ്​ഫ്ലിക്​സ്​ സബ്​സ്​ക്രിപ്​ഷൻ ലഭിക്കാൻ ഇൗ നമ്പറിൽ വിളിക്കൂ..’’, ‘‘ബോറടിക്കുന്നു..ഈ നമ്പറിൽ വിളിക്കൂ നമുക്ക്​ സംസാരിക്കാം..’’ എന്നിങ്ങനെ സ്​ത്രീകളുടേത​ുൾപ്പെടെയുള്ള ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന്​ പലവിധ മോഹനവാഗ്​ദാനങ്ങൾ പ്രചരിക്കുകയാണ്​. ഇത്​ വിശ്വസിച്ച് അതിൽ കൊടുത്തിരിക്കുന്ന​ നമ്പറിൽ വിളിച്ചാൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരിൽ ഒരാളായി നിങ്ങളും മാറും. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴിയാണ്​ വ്യാപകമായി ഇത്തരത്തിൽ വ്യാജസ​േ​ന്ദശങ്ങൾ പ്രചരിക്കുന്നത്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധ സമരങ്ങൾ കൊടുമ്പിരി കൊള്ളുന്നതിനിടെ നിയമത്തെ പിന്തു​ണക്കുന്നവർക്ക്​ മിസ്​ഡ്​ കോളിലൂടെ തങ്ങളുടെ പിന്തുണ രേഖപ്പെടുത്താനായി രണ്ട്​ ദിവസം മുമ്പ്​ അമിത്​ ഷാ അവതരിപ്പിച്ച 88662 88662 എന്ന മൊബൈൽ നമ്പറാണ്​ ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ നൽകി പ്രചരിപ്പിക്കുന്നത്​. ഈ നമ്പറിൽ അബദ്ധത്തിൽ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തു​ണക്കുന്നവരായി രജിസ്​റ്റർ ചെയ്യും.

സംഘ്​പരിവാർ അനുകൂല പ്രൊഫൈലുകളാണ്​ സി.എ.എയെ​ ‘പിന്തുണക്കുന്നവര​ുടെ’ എണ്ണം വർധിപ്പിക്കാനുള്ള കുറുക്കുവഴികളുമായി ഇറങ്ങിയിരിക്കുന്നത്​. ഇതിനായി അനേകം വ്യാജ ഐ.ഡികളാണ്​ ട്വിറ്ററിൽ നിർമിച്ചിരിക്കുന്നത്​.

‘സൗജന്യ നെറ്റ്​ഫ്ലിക്​സ്​ സബ്​സ്​ക്രിപ്​ഷൻ ലഭിക്കാൻ ഇൗ നമ്പറിൽ വിളിക്കൂ.. എന്ന തെറ്റായ സന്ദേശത്തിന്​ അത്​ വ്യാജ പ്രചാരണമാണെന്ന്​ വ്യക്തമാക്കിക്കൊണ്ട്​ നെറ്റ്​ഫ്ലിക്​സ്​ തന്നെ രംഗത്തു വന്നു. വ്യാജ പ്രചരണം പൊളിഞ്ഞതോടെ ഇതിനെതിരെ പരിഹാസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്​.

Tags:    
News Summary - BJP Workers' Desperate Bid to Gain Support for CAA: A Missed Call Number for Netflix -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.