വിജയ കിഷോർ രഹത്കർ ദേശീയ വനിത കമീഷൻ അധ്യക്ഷ

ന്യൂഡൽഹി: ദേശീയ വനിത കമീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ആ ഒഴിവിലേക്കാണ് ഇപ്പോൾ കേന്ദ്രസർക്കാർ വിജയ കിഷോർ രഹത്കറെയെ നാമനിർദേശം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ.ബി.ജെ.പിയുടെ മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

1990ലെ ദേശീയ വനിത കമീഷൻ നിയമപ്രകാരം മൂന്നുവർഷം/65 വയസ് ആണ് ​വനിത കമീഷൻ അധ്യക്ഷയുടെ കാലയളവ്. ഇതോടൊപ്പം ദേശീയ വനിത കമീഷൻ അംഗങ്ങളെയും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. ഡോ. അർച്ചന മജുംദാറിനെ വനിത കമീഷൻ അംഗമായി നാമനിർദേശം ചെയ്തു. മൂന്നുവർഷമാണ് കാലാവധി.

ആഗസ്റ്റ് ആറിനാണ് രേഖ ശർമയുടെ കാലാവധി അവസാനിച്ചത്. 2015ൽ കമീഷൻ അംഗമായാണ് രേഖ ശർമ വനിത കമീഷനിലെത്തിയത്. 2017 സെപ്റ്റംബർ 29ന് അവർക്ക് അധ്യക്ഷയുടെ അധിക ചുമതല നൽകി. 2018ൽ ദേശീയ വനിത കമീഷൻ അംഗമായി നിയമിക്കുകയും ചെയ്തു.

Tags:    
News Summary - Vijaya Kishore Rahatkar named new National Commission for Women chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.