മുബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് ബി.ജെ.പി പിൻമാറിയത് അഹങ്കാരം കൊണ്ടാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. ബി.ജെ.പി മഹാരാഷ്ട്രയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. അവർ പ്രതിപക്ഷത്ത് ഇരിക്കുമെന്ന് പറയുന്നു. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാലും തെരഞ്ഞെടുപ്പിന് മുമ്പ് അവർ അംഗീകരിച്ച 50:50 എന്ന സഖ്യ സമവാക്യം പാലിക്കാൻ തയാറല്ല എന്ന നിലപാടിലാണെന്നും സഞ്ജയ് റാവുത്ത് വിമർശിച്ചു.
സഖ്യകക്ഷിക്ക് നൽകിയ ഉറപ്പ് പാലിക്കാത്ത പക്ഷം സേനക്ക് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ല. എൻ.ഡി.എയിൽ നിന്നും ഔദ്യോഗികമായ പിരിയൽ മാത്രമാണ് ബാക്കിയുള്ളത്. കേന്ദ്രമന്ത്രി സ്ഥാനമുള്ള ശിവസേനാംഗം അരവിന്ദ് സാവന്ത് രാജി പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പിക്ക് ഇനി സ്വന്തം താൽപര്യപ്രകാരം എന്തും ചെയ്യാമെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു.
എൻ.സി.പിയുമായി ചർച്ചകൾ നടക്കുകയാണ്. പൊതു മിനിമം പരിപാടിയിൽ ഉൗന്നി സർക്കാർ രൂപീകരിക്കണമെന്നാണ് ശരദ് പവാറിെൻറ നിലപാട്. സർക്കാറിനായി ഇരു കക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മറന്നുകൊണ്ട് മുന്നോട്ട് പോകാനാണ് നേതാക്കൾ താൽപര്യപ്പെടുന്നതെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.