ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ സി.ബി.ഐക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് മനീഷ് സിസോദിയ നടത്തിയ പ്രസംഗത്തെ വിമർശിച്ച് ബി.ജെ.പി. അഴിമതി മറച്ചുവെക്കാൻ ഇവന്റ് മാനേജ്‌മെന്റ് സഹായിക്കില്ലെന്ന് ബി.ജെ.പി നേതാവ് സംബിത് പാത്ര പറഞ്ഞു.
അഴിമതിയെ ഇവന്റ് മാനേജ്‌മെന്റാക്കി മാറ്റുന്നത് അത് മറച്ചുവെക്കാൻ അവരെ സഹായിക്കില്ല. മദ്യനയ കുംഭകോണത്തെക്കുറിച്ച് ആം ആദ്മി പാർട്ടി ഇതുവരെ ഉത്തരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യം വ്യക്തമാണ്, അവർ സത്യം മറച്ചുവെക്കുന്ന തിരക്കിലാണ്. അവർ സി.ബി.ഐക്ക് ഉത്തരം നൽകണം, അല്ലാതെ ഇവന്റ് മാനേജ്‌മെന്റിന്‍റെ ആവശ്യമില്ല- പാത്ര കൂട്ടിച്ചേർത്തു.
സി.ബി.ഐക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് സിസോദിയ എ.എ.പിയുടെ റോഡ് ഷോക്ക് നേതൃത്വം നൽകിയിരുന്നു. പ്രസംഗം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സ്മാരകവും സന്ദർശിച്ചു. എന്നാൽ പഞ്ചാബിലെ സർക്കാർ ഓഫീസുകളിൽ നിന്ന് മഹാത്മ ഗാന്ധിയുടെ ചിത്രങ്ങൾ നീക്കം ചെയ്ത പാർട്ടിയുടെ നേതാവ് എന്തിനാണ് രാജ്ഘട്ട് സന്ദർശിച്ചതെന്ന് ബി.ജെ.പി നേതാവ് രമേഷ് ബിധുരി ചോദിച്ചു. മോഷണം നടത്തിയ ശേഷം അവർ മഹാത്മ ഗാന്ധിക്ക് ആദരം അർപ്പിക്കുകയാണ്. അഴിമതിക്കാരനായതിനാൽ സിസോദിയ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.