ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പിവിജയത്തിന് തിളക്കം കുറഞ്ഞത് രാജ്യസഭയെയും ബാധിക്കും. ബി.ജെ.പിയുടെ നാല് രാജ്യസഭ എം.പിമാരുടെ കാലാവധി ഏപ്രിലിൽ അവസാനിക്കുേമ്പാൾ പകരം രണ്ടുപേരെ ജയിപ്പിക്കാനേ അവർക്ക് സാധിക്കൂ. കോൺഗ്രസിനും രണ്ട് എം.പിമാരെ ലഭിക്കും.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കൃഷി സഹമന്ത്രി പുരുഷോത്തം രൂപാല, ഉപരിതല ഗതാഗത സഹമന്ത്രി മൻസുഖ്ഭായ് മൊണ്ടാവിയ, ശങ്കഭായ് വെഗാഡ് എന്നീ എം.പിമാരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഗുജറാത്തിൽ നിന്ന് ഒരു എം.പിയെ ജയിപ്പിക്കാൻ 36 എം.എൽ.എമാരുടെ വോട്ടാണ് വേണ്ടത്. ബി.ജെ.പിക്കും കോൺഗ്രസിനും രണ്ടുപേരെ ജയിപ്പിക്കാനുള്ള വോട്ടാണ് നിയമസഭ തെരഞ്ഞെടുപ്പിലൂടെ ലഭിച്ചത്.
നിലവിൽ 245 അംഗങ്ങളുള്ള രാജ്യസഭയിൽ എൻ.ഡി.എക്ക് 86 സീറ്റുകളാണുള്ളത്. 123 സീറ്റുകളാണ് ഭൂരിപക്ഷത്തിനായി വേണ്ടത്.
13 അംഗങ്ങളുള്ള എ.െഎ.എ.ഡി.എം.കെ, എട്ട് പേരുള്ള ബിജു ജനതാദൾ എന്നിവരെയും ചെറുപാർട്ടികളുടെ 16 സീറ്റും ചേർത്ത് തങ്ങൾക്ക് ആവശ്യമായ നിയമനിർമാണത്തിന് ഭൂരിപക്ഷം ഒപ്പിക്കാനേ ബി.ജെ.പിക്ക് ഇനി കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.