ഗുജറാത്തിൽ സീറ്റുകളുടെ എണ്ണത്തിൽ ബി.ജെ.പിക്ക് ചരിത്രനേട്ടം

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചരിത്ര നേട്ടത്തിനരികെയാണ് ബി.ജെ.പി. സംസ്ഥാനത്തിന്റെ രൂപീകരണത്തിന് ശേഷം ഇതുവരെ നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ സീറ്റ് കോൺഗ്രസിന് കിട്ടിയ 149 സീറ്റാണ്.

1985ൽ നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിലാണ് അന്ന് കോൺഗ്രസ് ജയിച്ച് കയറിയത്.ഈ റെക്കോർഡ് തകർക്കാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. ഇക്കുറി അത് ബി.ജെ.പി മറികടക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിൽ 152 സീറ്റിൽ ബി.ജെ.പി മുന്നേറുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പാർട്ടി 150ലേറെ സീറ്റുകൾ നേടുന്നത്. കോൺഗ്രസ് 20 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ ആം ആദ്മി പാർട്ടിക്ക് ആറ് സീറ്റ് ലീഡ് ചെയ്യുന്നുണ്ട്. 2002ൽ നരേന്ദ്ര മോദി നേടിയ 127 സീറ്റാണ് ഇതിന് മുമ്പ് ബി.ജെ.പിയുടെ ഏറ്റവും വലിയ നേട്ടം.

Tags:    
News Summary - BJP's historic victory in the number of seats in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.