കുട്ടികൾ പ്രചാരണത്തിന്​; കിരൺ ഖേറിന്​ നോട്ടീസ്​


ചണ്ഡിഗഢ്​: കുട്ടികളെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉപയോഗിച്ചതിന്​ ചണ്ഡിഗഢിലെ ബി.ജെ.പി സ്​ഥാനാർഥി കിരൺ ഖേറിന്​ തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ നോട്ടീസ്​. കിരൺ ഖേറിന്​ വോട്ടു​െചയ്യുക, ഒരിക്കൽകൂടി മോദി സർക്കാർ എന്നീ മുദ്രാവാക്യങ്ങൾ വിളിക്കുന്ന കുട്ടികളുടെ വിഡിയോ പ്രമുഖ സിനിമ താരം കൂടിയായ കിരൺ ത​​െൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്​റ്റ്​ ചെയ്​തിരുന്നു.

കുട്ടികളെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഒരുനിലക്കും ഉപയോഗിക്കരുതെന്ന ദേശീയ ബാലാവകാശ കമീഷ​​െൻറ നിർദേശം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ്​ നോട്ടീസ്​ നൽകിയത്​. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണ​ം​. ചണ്ഡിഗഢിൽ സിറ്റിങ്​ എം.പിയായ കിരൺ ഖേറി​​െൻറ എതിരാളികൾ കോൺഗ്രസി​​െൻറ പവൻ കുമാർ ബൻസലും ആം ആദ്​മി പാർട്ടിയുടെ ഹർമോഹൻ ധവാനുമാണ്​.

Tags:    
News Summary - BJP's Kirron Kher gets EC notice for using children in poll campaign- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.