ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹോളിവുഡ് ചിത്രമായ ടെർമിനേറ്ററിലെ കഥാപാത്രമാക്കി ബി.ജെ.പിയുടെ പോസ്റ്റർ. എക്സിലെ (ട്വിറ്റർ) തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ബി.ജെ.പി പോസ്റ്റർ പങ്കുവെച്ചത്. പ്രശസ്ത ഹോളിവുഡ് താരം ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ അവതരിപ്പിച്ച ടെർമിനേറ്ററിന്‍റെ രൂപത്തിലുള്ള മോദിയുടെ ചിത്രത്തോടൊപ്പം '2024! ഞാൻ തിരിച്ചുവരും' എന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. വരുന്ന 26ന് വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ യോഗം നടക്കാനിരിക്കെയാണ് മോദിയെ പുകഴ്ത്തിയുള്ള ബി.ജെ.പിയുടെ പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തോൽപ്പിക്കാമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. സ്വപ്നം കണ്ടോളൂ. വിജയം 'ടെർമിനേറ്ററി'നുള്ളതാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം പോസ്റ്ററിനെ പരിഹസിച്ച് കോൺഗ്രസിന്‍റെ കേരള ഘടകം രംഗത്തെത്തി. 'ഹേയ് ബി.ജെ.പി ഐ.ടി സെൽ, മനുഷ്യന്‍റെ രൂപത്തിലെത്തിയ ഒരു യന്ത്രക്കൊലയാളിയാണ് മോദിയെന്ന് നിങ്ങളും അംഗീകരിച്ചോ?' എന്നായിരുന്നു കോൺഗ്രസിന്‍റെ ട്വീറ്റ്.
ടെർമിനേറ്റർ എന്ന പേര് മോദിക്ക് ഏത് വിധേനയും യോജിച്ചതാണ് എന്നാണ് എക്സിൽ ചിലരുടെ പരിഹാസം. ടെർമിനേറ്റർ ആരാണെന്നോ എന്താണെന്നോ പോലും അറിവില്ലാത്തവരാണ് പോസ്റ്റർ നിർമിച്ചിരിക്കുന്നതെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.