ആരോഗ്യ നില വഷളായി; പ്രജ്ഞ സിങ്​ താക്കൂറിനെ മുംബൈയിലെ ആശുപ്രതിയിലേക്ക്​ മാറ്റി

ന്യൂഡൽഹി: ഭോപ്പാൽ എം.പിയും ബി.ജെ.പി നേതാവുമായ പ്രജ്ഞ സിങ്​ താക്കൂറിനെ മുംബൈയിലെ കോകിലബെൻ ആശുപത്രിയിലെത്തിച്ചു. ശ്വാസകോശത്തിന്​ പ്രശ്​നം നേരിട്ടതിനെത്തുടർന്ന്​ വിമാനത്തിലാണ്​ പ്രജ്ഞയെ മുംബൈയിലെത്തിച്ചത്​. കോവിഡ്​ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന്​ 2020 ഡിസംബറിൽ പ്രജ്ഞയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു.

2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ 2019ൽ കോൺഗ്രസ്​ നേതാവ്​ ദിഗ്​ വിജയ്​ സിങ്ങിനെ പരാജയപ്പെടുത്തിയാണ്​ ലോക്​സഭയിലെത്തിയത്​. ഗാന്ധി ഘാതകനായ ഗോദ്​സെയെ പുകഴ്​ത്തി പ്രജ്ഞ പലകുറി രംഗത്തെത്തിയിരുന്നു. 2008 മാലേഗാവ്​ സ്​ഫോടനത്തിലും 2007ൽ ആർ.എസ്​.എസ്​ ​പ്രവർത്തകനായ സുനിൽ ജോഷി വധക്കേസിലും പ്രതിയായ പ്രജ്ഞ സിങ്ങിന്​ നേരത്തേ സ്​തനാർബുദം പിടിപെട്ടിരുന്നു.

Tags:    
News Summary - BJP's Pragya Thakur Takes Ill Again, Airlifted To Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.