ആരോഗ്യപ്രശ്​നം പറഞ്ഞ്​ കോടതിയിൽ ഹാജരാകാത്ത പ്രജ്ഞ വിവാഹത്തിനിടെ ആടിപ്പാടി; വിമർശനവുമായി കോൺഗ്രസ്​

ഭോപാൽ: ആരോഗ്യപ്രശ്​നം പറഞ്ഞ്​ മാ​േലഗാവ്​ സ്​ഫോടനക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന ബി.ജെ.പി എം.പി പ്രജ്ഞ സിങ്​ ഠാക്കൂർ വിവാഹ ചടങ്ങി​നിടെ നൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെ രൂക്ഷവിമർശനവുമായി കോൺഗ്രസ്​.

ഭോപാലിൽ നിർധന കുടുംബത്തി​ലെ യുവതിയുടെ വിവാഹ ചടങ്ങിനിടെയാണ്​ 51കാരിയായ പ്രജ്ഞ ചുവടുവെച്ചത്​. ആഘോഷത്തിനിടെ നൃത്തം ചെയ്യുന്ന പ്രജ്ഞ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം.

'ബാസ്കറ്റ്​ബാൾ കളിക്കുകയും പരസഹായമില്ലാതെ നടക്കുകയും ഇതുപോലെ സന്തോഷത്തോടെ നൃത്തം ചെയ്യുകയും ചെയ്യുന്ന ഭോപാൽ എം.പിയായ സഹോദരി പ്രജ്ഞ താക്കൂറിനെ കാണുന്നത്​ ഞങ്ങളെ സന്തോഷിപ്പിക്കുന്നു ...?' -മധ്യപ്രദേശ്​ കോൺഗ്രസ്​ വക്താവ്​ നരേന്ദ്ര സലുജ കളിയാക്കി.

ജൂലൈ ഒന്നിന്​ പ്രജ്ഞ ബാസ്​കറ്റ്​ബാൾ കളിക്കുന്ന വിഡിയോ സലുജയായിരുന്നു പുറത്തുവിട്ടത്​. 'ഭോപാൽ എം‌.പി പ്രജ്ഞ താക്കൂറിനെ ഞങ്ങൾ വീൽചെയറിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ ഇന്ന് ഭോപാൽ സ്​റ്റേഡിയത്തിൽ ബാസ്കറ്റ്​ബാൾ കളിക്കുന്നത്​ കാണാനായതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട് ... പരിക്ക്​ കാരണം നേരെ നിൽക്കാനോ നടക്കാനോ സാധിക്കുന്നില്ലെന്നായിരുന്നു കരുതിയത്​... ദൈവം അവർക്ക്​ എല്ലായ്​പ്പോഴും നല്ല ആരോഗ്യം പ്രദാനം ചെയ്യ​ട്ടെ'-സലുജ ട്വീറ്റ്​ ചെയ്​തു.​

മകളുടെ വിവാഹം നടത്താൻ സാമ്പത്തികമായും അല്ലാതെയും ശേഷിയില്ലാതിരുന്ന തന്നെ സഹായിച്ച ഭോപാൽ എം.പിയോട്​ താനെന്നും കടപ്പെട്ടിരിക്കുമെന്ന്​ വധുവിന്‍റെ പിതാവ്​ പറഞ്ഞു. 'എനിക്കൊരു രണ്ടാം ജന്മം ലഭിച്ചതായാണ്​ തോന്നുന്നത്​. ഞാൻ ഒരു പാവപ്പെട്ടവനാണ്​. എന്‍റെ പെൺമക്കളുടെ വിവാഹം നടത്താൻ എനിക്ക്​ കഴിവില്ല. പ്രജ്ഞ ഠാക്കൂറാണ്​ ഞങ്ങളെ സഹായിച്ചത്​. അവരുടെ ദീർഘായുസിന്​ വേണ്ടി പ്രാർഥിക്കും. ഞാൻ വളരെ സന്തോഷവാനാണ്' -പിതാവ്​ മാധ്യമപ്രാവർത്തകരോട്​ പറഞ്ഞു. ​

വിവാദ പരാമർശങ്ങൾ കൊണ്ട്​ സ്വന്തം പാർട്ടിയെ പോലും പലപ്പോഴും കുഴപ്പത്തിലാക്കിയ പ്രജ്ഞ 2008ലെ മാലേഗാവ്​ സ്​ഫോടനക്കേസിലെ പ്രതിയാണ്​. 2017ൽ ജാമ്യത്തിലിറങ്ങുന്നത്​ വരെ ഒമ്പത്​ വർഷം ജയിലിലായിരുന്നു.

Tags:    
News Summary - BJP's Pragya Thakur Told Court Unwell seen Dancing at wedding became controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.