ചെന്നൈ: ഹഥ്രസിൽ കൂട്ടബലാത്സംഗക്കൊലക്ക് ഇരയായ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും വ്യക്തിവിവരങ്ങൾ പങ്കുവെക്കുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത് തമിഴ്നാട് ബി.ജെ.പി െഎ.ടി സെൽ കൺവീനർ നിർമൽ കുമാർ. കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആശുപത്രിയിലെ സ്ട്രെച്ചറിൽ കിടക്കുന്ന ചിത്രവും വിഡിയോയുമാണ് നിർമൽ കുമാർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വിഡിയോയിൽ പെൺകുട്ടി നന്നായി സംസാരിക്കുന്നുണ്ടെന്നും അവളുടെ നാവ് മുറിക്കപ്പെട്ടിട്ടില്ലെന്നും നിർമൽ വിഡിയോക്കൊപ്പം കുറിച്ചു. പെൺകുട്ടി 'ബലാത്സംഗ'ത്തെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ലെന്നും നിർമൽ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ മുഖം വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചിരിക്കുന്നത്.
ഹഥ്രസിലെ അതിക്രൂരമായ സംഭവത്തോട് ശക്തമായി പ്രതികരിച്ച കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച നിർമൽ കുമാർ 'ഇറ്റാലിയൻ മാഫിയ' രാജ്യത്തെ പാവങ്ങളെ ഉപയോഗിച്ച് വിലകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് ആളുകൾ കടുത്ത ദുഃഖത്തിലാണെന്നും ഹഥ്രസിലെ മകൾക്ക് അനുഭവിക്കേണ്ടിവന്ന അതിക്രൂരമായ ആക്രമണം നമ്മുടെ സമൂഹത്തെ കളങ്കപ്പെടുത്തുന്നതാണെന്നും വീഡിയോ പ്രസ്താവനയിൽ സോണിയ ഗാന്ധി പറഞ്ഞിരുന്നു.
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ വ്യക്തിവിവരങ്ങളോ ചിത്രങ്ങളോ അവരെ തിരിച്ചറിയാവുന്ന തരത്തിലുളള വിവരങ്ങളോ പേരുകളോ പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്ന സുപ്രീംകോടതി മാർഗനിർദേശങ്ങളാണ് ഐ.ടി സെൽ കൺവീനറായ നിർമൽ കുമാർ ലംഘിച്ചിരിക്കുന്നത്. നിർമലിെനതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.
അതേസമയം, പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ രാത്രി തന്നെ സംസ്കരിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം കനക്കുകയാണ്. ഹഥ്രസ് ജില്ലയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.