ഭരണത്തിലേറിയാൽ ഹൈദരാബാദിന്‍റെ പേരുമാറ്റുമെന്ന് ബി.ജെ.പി നേതാവ്

ഹൈദരാബാദ്: തെലങ്കാനയിൽ ഭരണത്തിലേറിയാൽ ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന് ബി.ജെ.പി നേതാവിന്‍റെ പ്രഖ്യാപനം. ഡിസംബർ ഏഴിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിരിച്ചുവിട്ട നിയമസഭയിലെ അംഗമായിരുന്ന രാജാ സിങ് ബി.െജ.പി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

തെലങ്കാനയിൽ അധികാരത്തിലേറുകയാണ് പാർട്ടിയുടെ ലക്ഷ്യം. സംസ്ഥാനത്തിന്‍റെ വികസനത്തിനാണ് ആദ്യ പരിഗണന നൽകുന്നത്. രണ്ടാമത്തേത് സ്ഥലങ്ങളുടെ പേരുകൾ മാറ്റുന്നതിനും ആണ്. രാഷ്ട്രത്തിനും നീതിക്കും തെലങ്കാനക്കും വേണ്ടി യത്നിച്ച മഹാന്മാരുടെ പേരുകൾ നൽകുമെന്നും രാജാ സിങ് വ്യക്തമാക്കി.

16ാം നൂറ്റാണ്ടിൽ പ്രദേശം ഭരിച്ച ഖുതുബ് ഷാഹിസ് ആണ് ഭാഗ്യനഗറിന്‍റെ പേര് ഹൈദരാബാദ് എന്നാക്കി മാറ്റിയത്. സെക്കന്ദരാബാദ്, കരീം നഗർ എന്നീ പേരുകളും ഇത്തരത്തിൽ മാറ്റിയതാണെന്നും രാജാ സിങ് അവകാശപ്പെട്ടു.

Tags:    
News Summary - BJP’s aim to change Hyderabad Name -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.