ബി.ജെ.പി പുതിയ പട്ടിക; ഉമാ ഭാരതിക്ക്​ സീറ്റില്ല

ന്യൂഡൽഹി: ശനിയാഴ്​ച ബി.ജെ.പി പുറത്തുവിട്ട 24 പേരുടെ സ്ഥാനാർഥി പട്ടികയിൽ ഉമാ ഭാരതിക്ക്​ സീറ്റില്ല. ത്സാന്‍സി ലോ ക്‌സഭ മണ്ഡലത്തില്‍ നിന്ന് സിറ്റിങ് എം.പി കൂടിയായ ഉമാഭാരതിയെ മാറ്റി പകരം അനുരാഗ് ശര്‍മയെയാണ്​ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്​. ഉമാ ഭാരതി നേരത്തെ തന്നെ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന്​ വ്യക്​തമാക്കിയിരുന്നു.

ഹരിയാനയിൽ നിന്ന്​ എട്ട്​ പേർ, ഉത്തർപ്രദേശ്​, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും നാല്​ പേർ മധ്യപ്രദേശ്​, ഝാർഖണ്ഡിൽ നിന്നും മൂന്ന്​ വീതം പേരുടെ ലിസ്റ്റാണ്​ ഇന്ന്​ പുറത്തുവിട്ടത്​. പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ രണ്ട്​ സീറ്റുകളിലേക്കുള്ളവരെയും പ്രഖ്യാപിച്ചിട്ടുണ്ട്​.

ഇതോടെ ബി.ജെ.പി ഇതുവരെ 407 സ്ഥാനാർഥികളെയാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഏഴ്​ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ്​ ഏപ്രിൽ 11നാണ്​ ആരംഭിക്കുക. അത്​ മെയ്​ 19 വരെ തുടരും. മെയ്​ 23നാണ്​ വോ​ട്ടെണ്ണൽ.

Tags:    
News Summary - BJP’s fresh list replaces Uma Bharti with Anurag Sharma-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.