ന്യൂഡൽഹി: രാജ്യത്ത് ഭീതിതമായ സാഹചര്യമുണ്ടാക്കുന്ന സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരെ എത്രയും പെട്ടന്ന് ക്വാറൻറീനിൽ പ്രവേശിപ്പിക്കണമെന്ന് ബി.ജെ.പി എം.പി. അമ്പത് വർഷം രാജ്യം ഭരിച്ച കുടുംബത്തിലെ മൂവരെയും കോവിഡ് വ്യാപനം അവസാനിക്കുന്നത് വരെ ക്വാറൻറീനിലാക്കണമെന്ന് ബി.ജെ.പി എം.പി പർവേശ് വെർമയാണ് പറഞ്ഞത്.
ഇപ്പോൾ നിലനിൽക്കുന്നത് ഒരു അടിയന്തര ഘട്ടമാണ്. എന്നാൽ, ഇവിടെയൊരു കുടുംബമുണ്ട്. 50 വർഷം ഭരണത്തിലിരുന്നവർ. രാജ്യം വെല്ലുവിളിനിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുേമ്പാൾ അവർ ജനങ്ങളെ ഭയപ്പെടുത്തുകയും തെറ്റിധരിപ്പിക്കുകയും ചെയ്യുകയാണ്. അതിനാൽ, കോവിഡ് ഭീതിയൊഴിയുന്നത് വരെ അവർ മൂന്നുപേരെയും ക്വാറൻറീനിൽ പ്രവേശിപ്പിക്കണം. -പർവേശ് വെർമ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് സർക്കാരിെൻറ പ്രവർത്തനങ്ങൾ വിലയിരുത്താനും അതിഥിത്തൊഴിലാളികളുടെ ദുരിതം ചർച്ച ചെയ്യാനും കോൺഗ്രസിെൻറ നേതൃത്വത്തിൽ വിഡിയോ കോൺഫറൻസ് വഴി കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികളുടെ യോഗം ചേർന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച സോണിയ രാജ്യത്തെ അധികാരം പ്രധാനമന്ത്രിയുടെ ഓഫിസ് കയ്യടക്കി വച്ചിരിക്കുകയാണെന്നും ജനാധിപത്യ നടപടികളെല്ലാം കേന്ദ്ര സർക്കാർ അട്ടിമറിച്ചെന്നും യോഗത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.