കഴുത്തിലും ആഭരണപ്പെട്ടിയിലുമുള്ളത് കള്ളസ്വര്‍ണമാണോ കുടുംബത്തിന്‍െറ ന്യായമായ സമ്പാദ്യമാണോ എന്ന് എങ്ങനെ നിര്‍ണയിക്കും? ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പിലെ മൂല്യനിര്‍ണയ ഓഫിസറുടെ നിഗമനം പ്രധാനം. ഇത്രയും കാലം സുരക്ഷിത നിക്ഷേപമായി കണ്ടത് കള്ളസ്വര്‍ണമായി ചിത്രീകരിക്കപ്പെടുമോ എന്ന ആശങ്ക ജനത്തിനിടയില്‍ ബാക്കിയാണ്.
1994ലെ ആദായനികുതി നിയമവ്യവസ്ഥകളില്‍ നമ്പര്‍ 1916 ആയി കൊടുത്തിരിക്കുന്ന വിശദീകരണം അനുസരിച്ചാണ് വിവാഹിതക്ക് 500 ഗ്രാം വരെ സ്വര്‍ണത്തിന്‍െറ ഉടമയാകാന്‍ നിയമപരമായ അവകാശമുള്ളത്. അവിവാഹിതക്ക് 250 ഗ്രാമും പുരുഷന് 100 ഗ്രാമും സമ്പാദ്യമോ ആഭരണമോ ആയി സൂക്ഷിക്കാം. അതിന് മുകളിലുള്ള സ്വര്‍ണം നികുതി വിധേയമായിരിക്കണം. എങ്ങനെ സമ്പാദിച്ചുവെന്ന് വിശദീകരിക്കാന്‍ കഴിയണം.
പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടത്തെിയാല്‍ പിന്നെ, മൂല്യനിര്‍ണയം നടത്തുന്ന ഓഫിസറുടെ റോള്‍ പ്രധാനം. കുടുംബസ്ഥിതി, സമുദായത്തിന്‍െറ ആചാരരീതികള്‍, മറ്റ് സാഹചര്യങ്ങള്‍, വരുമാനം എന്നിവ നോക്കി സ്വര്‍ണാഭരണങ്ങളില്‍ വലിയ പങ്ക് ‘കള്ളസ്വര്‍ണ’മെന്ന് ചിത്രീകരിക്കാതെ ഒഴിവാക്കാം.
കുടുംബത്തിലേക്ക് സമ്മാനമെന്ന നിലയില്‍ അടക്കം സ്വര്‍ണം കടന്നുവരാമെന്നിരിക്കെ കള്ളസ്വര്‍ണമാണെന്ന് നിര്‍ണയിക്കുക എളുപ്പമല്ല. വീടുകളിലേക്ക് സ്വര്‍ണവേട്ടക്ക് ഉദ്യോഗസ്ഥരെ ഇറക്കിവിടുന്നതും എളുപ്പമല്ല. അത്തരം നടപടികള്‍ ജനവികാരം സര്‍ക്കാറിനെതിരെ തിരിക്കുമെന്നതുതന്നെ അതിന്‍െറ രാഷ്ട്രീയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.