ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത് കള്ളപണത്തിലധിഷ്ഠിതമായ സമാന്തര സമ്പദ്വ്യവസ്ഥയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.
ഞാൻ കള്ളപണത്തിനെതിരാണ്. എനിക്ക് കളളപണത്തിെൻറ ആവശ്യവുമില്ല. എന്നാൽ സാമ്പത്തിക മാന്ദ്യത്തിെൻറ സമയത്ത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പിടിച്ചു നിർത്തിയത് കള്ളപണത്തിലധിഷ്ഠിതമായ സമാന്തരമായ സമ്പദ്വ്യവസ്ഥയാണെന്ന് പല സാമ്പത്തിക വിദ്ഗദരും അഭിപ്രായപ്പെടുന്നുണ്ട്- അഖിലേഷ് യാദവ് പറഞ്ഞു.
കളളപണത്തെ നേരിടാൻ 500,1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയെ കുറിച്ച് ചോദിച്ചപ്പോഴാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ഇങ്ങെന പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഖിലേഷ് യാദവിെൻറ പ്രസ്താവനക്കെതിരെ ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.