മാൻവേട്ട: സൽമാൻ ഖാനും സഹനടൻമാർക്കും കോടതി സമൻസ്​

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, സൈഫ് അലിഖാന്‍, സോണാലി ബേന്ദ്രേ, നീലം, തബു എന്നിവരോട് ജനുവരി 25ന് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദല്‍പാത് സിങ് ഉത്തരവിട്ടു. കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

വംശനാശത്തിന്‍െറ വക്കിലത്തെിയ ബ്ളാക്ക് ബക്ക് എന്ന അപൂര്‍വ മാനിനെ 1998 ഒക്ടോബര്‍ ഒന്നിന് വേട്ടയാടുകയും നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കുകയും ചെയ്ത കേസിലാണ് സല്‍മാന്‍ ഖാന്‍ വിചാരണ നേരിടുന്നത്. ബാക്കി താരങ്ങള്‍ സല്‍മാനോടൊപ്പമുണ്ടായിരുന്നതിനാലാണ് കേസിലകപ്പെട്ടത്. ‘ഹം സാത് സാത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സല്‍മാനെതിരെ നിയമവിരുദ്ധമായി ആയുധം കൈവശം വെച്ച കേസില്‍ ജനുവരി 18ന് വിധി പറയും. അന്നും അദ്ദേഹം കോടതിയില്‍ ഹാജരാകണം.

Tags:    
News Summary - Blackbuck poaching case: Jodhpur court summons Salman Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.