ന്യൂഡൽഹി: രാജസ്ഥാനിൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ ജയിലിൽ അടച്ചപ്പോൾ വിജയാഹ്ലാദം പങ്കിടുകയാണ് ബിഷ്ണോയ് സമൂഹം. 15, 16 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഗുരു ജംബേശ്വറിെൻറ അനുയായികളാണ് ബിഷ്ണോയികൾ.
1998ലാണ് സൽമാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ചുകൊന്നത്. 20 വർഷത്തിനുശേഷം വിചാരണ കോടതി അദ്ദേഹത്തെ ശിക്ഷിച്ചപ്പോൾ പ്രകൃതിയെയും വന്യജീവികളെയും സ്നേഹിക്കുന്ന ഇൗ സമൂഹത്തിെൻറ ഉറച്ചനിലപാടുകൾകൂടി അതിനു പിന്നിലുണ്ട്. അവർ തുടർച്ചായി കേസിനൊപ്പം ഉണ്ടായിരുന്നു. പ്രകൃതിയുടെ പച്ചപ്പും ജീവജാലങ്ങെളയും സംരക്ഷിക്കണമെന്നാണ് ബ ിഷ്ണോയികളുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്ന്.
കൃഷ്ണമൃഗങ്ങളെ ആരാധിക്കുന്നവരാണിവർ. കേസിൽ കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ െസയ്ഫ് അലി ഖാൻ, താബു, നീലം കോത്താരി, സൊനാലി ബെന്ദ്രെ എന്നിവരെ വെറുതെ വിട്ടതിനെതിരെ കോടതിയെ സമീപിക്കാൻ ബിഷ്ണോയ് സഭ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.