പ്രവാചക നിന്ദ: ഏഴ് രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതിമാരെ വിളിപ്പിച്ചു

ന്യൂഡൽഹി: ബി.ജെ.പി നേതാവ് നേതാവ് നൂപൂർ ശർമ പ്രവാചക നിന്ദ നടത്തിയ സംഭവത്തിൽ ഏഴു രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതികളെ വിളിപ്പിച്ചു എന്ന് ഇതു സംബന്ധിച്ച് അടൂർ പ്രകാശ് എം.പി ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ മറുപടി നൽകി.

ഖത്തർ, പാക്കിസ്ഥാൻ ഇറാൻ ഇന്തോനേഷ്യ കുവൈത്ത് മലേഷ്യ അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യൻ സ്ഥാനപതികളെ വിളിപ്പിച്ചത്. അവരോട് പ്രസ്താവന വ്യക്തികൾ നടത്തിയതാണെന്നും

സർക്കാറിന്റെ കാഴ്ചപ്പാടുകൾ ആ പ്രസ്താവനകൾ ഏതെങ്കിലും തരത്തിൽ പ്രതിഫലിപ്പിക്കുന്നില്ലെന്നും സ്ഥാനപതികൾ അറിയിച്ചതായി മുരളീധരൻ മറുപടിയിൽ വ്യക്തമാക്കി.

Tags:    
News Summary - Blasphemy: Seven countries summon Indian ambassadors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.