ഇംഫാലില്‍ സ്ഫോടന പരമ്പര; നാശനഷ്ടങ്ങളില്ല

ഇംഫാല്‍: നഗരത്തെ പിടിച്ചുകുലുക്കി സ്ഫോടന പരമ്പര. 20 മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ ദിവസം രാത്രി  മൂന്നു സ്ഫോടനങ്ങള്‍ നടന്നത്. ഏതാനും വീടുകളുടെ ഭാഗങ്ങള്‍ തകര്‍ന്നതല്ലാതെ കൂടുതല്‍ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

ഇംഫാലിലെ പ്രധാന നഗരമായ നാഗാറാമില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തായിരുന്നു രാത്രി എട്ടോടെ ആദ്യ സ്ഫോടനം. സ്ഫോടനത്തില്‍ വീടുകളുടെ ജനല്‍ച്ചില്ലുകളും മറ്റു ഭാഗങ്ങളും തകര്‍ന്നു. നാഗാലാന്‍ഡ് നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ നേതാവ് തുയീങ്കലെങ് മുയ്വാഹിന്‍െറ സഹോദരനാണ് സ്ഫോടന പരമ്പരകള്‍ക്കു പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ അവകാശപ്പെട്ടു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

Tags:    
News Summary - blast in Imphal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.