ജമ്മു: ജമ്മു നഗരഹൃദയത്തിലെ തിരക്കേറിയ ബസ്സ്റ്റാൻഡിൽ ശക്തമായ ഗ്രനേഡ് ആക്രമണം. ഭീകരവാദികളെന്നു സംശയിക്കു ന്നവർ നടത്തിയ ആക്രമണത്തിൽ 17കാരൻ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ജമ്മു നഗരത്തിൽ കഴിഞ്ഞ മേയ് മുതൽ ഉണ്ടാ യ മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. നഗരത്തിലെ സമുദായ സൗഹാർദം തകർക്കാനുള്ള ശ്രമമായാണ് ആക്രമണത്തെ കാണുന്നതെന്ന് അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഹിസ്ബുൽ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യാസിൻ ജാവിദ് ഭട്ടിനെ അറസ്റ്റ്ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ അജ്ഞാതർ ബസ്സ്റ്റാൻഡിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ മുഹമ്മദ് ശാരിക് ആണ് മരിച്ചത്. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ 11 പേർ കശ്മീരുകാരാണ്. ബിഹാർ, ഹരിയാന, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് മറ്റുള്ളവർ.
സ്ഫോടനത്തിൽ ബസ്സ്റ്റാൻഡിലുണ്ടായിരുന്ന സർക്കാർ ബസ് പൂർണമായി തകർന്നു. കഴിഞ്ഞവർഷം ഡിസംബർ 28-29 തീയതികളിലായി ജമ്മു നഗരത്തിലെ പൊലീസ് സ്റ്റേഷൻ ലക്ഷ്യമിട്ട് ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. ഇതിനുമുമ്പ് മേയ് 24ന് നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു െപാലീസുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.
സി.സി.ടി.വി ദൃശ്യത്തിെൻറയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് യാസിൻ ജാവിദ് ഭട്ടിനെ അറസ്റ്റ്ചെയ്തതെന്ന് ജമ്മു െഎ.ജി എം.കെ. സിൻഹ പറഞ്ഞു. ഹിസ്ബുൽ മുജാഹിദീൻ കുൽഗാം ജില്ല കമാൻഡർ ഫറൂഖ് ഭട്ടിെൻറ കൈയിൽനിന്നാണ് തനിക്ക് ഗ്രനേഡ് ലഭിച്ചതെന്ന് ഇദ്ദേഹം ചോദ്യംചെയ്യലിൽ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ജമ്മുവിലെത്തിയത്. കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന ഇൗ മേഖലയിൽ ദേഹപരിശോധന അടക്കം നടത്താറുണ്ടെങ്കിലും ഇതു മറികടന്ന് ആക്രമണം നടത്തിയത് എങ്ങനെയെന്ന് അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.