ന്യൂഡൽഹി: ഡൽഹിയിലെ ഭാഗിരഥ് ഇലക്ട്രോണിക് മാർക്കറ്റിൽ വൻ തീപിടിത്തം. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. 40 ഫയർ എൻജിനുകൾ തീയണക്കാനായി രംഗത്തുണ്ട്. ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
40 ഫയർ എൻജിനുകൾ രംഗത്തുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെന്ന് ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. വൈകാതെ തീ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുൻ ആരോഗ്യമന്ത്രി ഡോ.ഹർഷ വർധനും പ്രതികരിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ രണ്ടുനിലകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.