‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ബി.ബി.സിയുടെ ഡോക്യുമെന്ററിക്ക് പ്രക്ഷേപണം വിലക്കിയതിനെതിരെ കോൺഗ്രസ് രംഗത്ത്. വിലക്ക് ഏർപ്പെടുത്തിയതോടെ ഡോക്യുമെന്ററിയിലെ കാര്യങ്ങൾ സത്യമാണെന്ന് ജനങ്ങൾ കരുതിയെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി തടയാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച കോൺഗ്രസ്, ഈ നീക്കം നേതൃത്വത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതായി അറിയിച്ചു. രാജ്യത്ത് വർദ്ധിച്ചുവരുന്ന അസമത്വവും കടവും സംബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആഞ്ഞടിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം ഈ വർഷം അവസാനത്തെ ബജറ്റ് അവതരിപ്പിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.