വീണ്ടും ബ്ളൂവെയ്ൽ മരണം; തമിഴ്നാട്ടിൽ വിദ്യർഥി തൂങ്ങിമരിച്ചു

മ​ധു​ര: ത​മി​ഴ്നാ​ട്ടി​ൽ ബ്ലൂ ​വെ​യ്ൽ കെണിയിൽ കുടുങ്ങി കോ​ള​ജ് വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. തി​രു​മം​ഗ​ല​ത്തി​നു സ​മീ​പം മൊ​ട്ട​മ​ല​യി​ലാ​ണു സം​ഭ​വം. ബി.​കോം വി​ദ്യാ​ർ​ഥി​യാ​യ ജെ. ​വി​ഗ്നേ​ഷ്(19) ആ​ണ് ബു​ധ​നാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ധു​ര മ​ന്നാ​ർ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് വി​ഗ്നേ​ഷ്. വിഘ്‌നേഷിന്‍െ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്.

വി​ഗ്നേ​ഷി​ന്‍റെ കൈ​യി​ൽ കോ​റി​യി​ട്ടു​ള്ള മു​റി​പ്പാ​ട് ബ്ലു ​വെ​യ്ൽ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബ്ലു ​വെ​യ്ൽ ഗെ​യി​മി​നെ സം​ബ​ന്ധി​ച്ച് എ​ഴു​തി​യ കു​റി​പ്പും വി​ഗ്നേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. വി​ഗ്നേ​ഷ് ബ്ലു ​വെ​യ്ൽ ഗെ​യിം ക​ളി​ച്ചി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ളും പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്‌നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Blue whale suicide- india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.