ഭുവനേശ്വർ: ഒഡിഷയിലെ ജാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. ശനിയാഴ്ച അഞ്ച് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഹിരാക്കുഡ് റിസർവോയറിൽനിന്നാണ് രണ്ട് സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയുമടക്കം ആറ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
വെള്ളിയാഴ്ച മഹാനദി പുഴയിലാണ് ബോട്ട് മറിഞ്ഞത്. ഒഡിഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സിലെയും ഫയർ സർവിസസിലെയും ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെല്ലാം ഛത്തിസ്ഗഢിലെ ഖർസെനി മേഖലയിൽനിന്നുള്ളവരാണ്. ഒഡിഷയിലെ ബർഗഢ് ജില്ലയിലെ പതർസെനി കുടയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
50 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഝാർസുഗുഡയിലെ റെംഗലി മേഖലയിൽ ശാരദാഘട്ടിനടുത്ത് എത്താറായപ്പോഴാണ് ബോട്ട് മുങ്ങിയത്. 40 പേരെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.