നായിബ് സുബേദാർ കുൽദീപ് സിങ്ങ്, ലാൻസ് നായിക് തെലുറാം

മിന്നൽ പ്രളയത്തിൽ കാണാതായ രണ്ട് സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

പൂഞ്ച്: ജമ്മു കശ്മീരിലുണ്ടാ‍യ മിന്നൽ പ്രളയത്തിൽ കാണാതായ രണ്ട് കരസേന സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. നായിബ് സുബേദാർ കുൽദീപ് സിങ്ങ്, ലാൻസ് നായിക് തെലുറാം എന്നിവരെ ദോഗ്ര നല്ല നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. സുരൻകോട്ട് സെക്ടറിലെ പോഷണയിലാണ് സംഭവം.

കാണാതായവർക്കായി സൈന്യവും പൊലീസും ദേശീയ ദുരന്ത പ്രതിരോധ സേനയും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. പട്രോളിങ്ങിന്‍റെ ഭാഗമായി സൈനികർ സുരൻകോട്ട് സെക്ടറിലെ പോഷണയിലെ ദോഗ്ര നല്ല നദി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ സൈനികർ ഒഴുക്കിൽപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുതൽ പോഷണ മേഖലയിൽ മഴ നിർത്താതെ പെയ്യുകയാണ്. നദികളും അഴുക്കുചാലുകളും കരകവിഞ്ഞൊഴുകുകയാണ്. പ്രദേശവാസികൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Bodies of 2 missing Army soldiers recovered in J-K's Poonch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.