അറബിക്കടലിൽ തകർന്ന മിഗ് വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി

ന്യൂഡൽഹി: പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്നുവീണ നാവികസേന മിഗ് വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി. മിഗ്-29കെ വിമാനത്തിന്‍റെ പൈലറ്റ് കമാൻഡർ നിഷാന്ത് സിങ്ങിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. നവംബർ 27നാണ് വിമാനം അറബിക്കടലിൽ ഗോവ ഭാഗത്ത് തകർന്നത്.

ഐ.എൻ.എസ് വിക്രമാദിത്യ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനം വൈകീട്ട് അഞ്ചോടെ തകർന്നുവീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സഹപൈലറ്റിനെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും നിഷാന്ത് സിങ്ങിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കാണാതായ പൈലറ്റിനായി തിരച്ചിൽ തുടരുകയായിരുന്നു. 29ന് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് ഗോവൻ തീരത്തു നിന്ന് 30 മൈൽ അകലെയായാണ് നിഷാന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.