ബംഗളൂരു: ആഗോള തലത്തിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിൻറെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പിനിയായ ബോയിങ്.
തങ്ങളുടെ തൊഴിലാളി സംഖ്യയിൽ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. 2024 ഡസംബറിൽ ബോയിങ് ഇന്ത്യ ടെക്നോളജി സെന്ററിലെ(ബി.ഐ.ഇ.റ്റി.സി) 180 പേരെ പിരിച്ചു വിട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഉപഭോക്താക്കളെയോ ഗവൺമെൻറ് പ്രവർത്തനങ്ങളെയോ ബാധിക്കാത്ത തരത്തിലാണ് പിരിച്ചുവിടൽ നടപടിക്രമങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നാണ് വാർത്താ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം. പിരിച്ചുവിടലിനൊപ്പം ചില പുതിയ പദവികൾ കമ്പനിയിൽ സൃഷ്ടിക്കപ്പെട്ടതായി സ്രോതസ്സുകൾ അറിയിച്ചിട്ടുണ്ട്.
ബംഗളൂരുവിലും ചെന്നൈയിലുമായി സ്ഥിതിചെയ്യുന്ന ബി.ഐ.ഇ.റ്റി.സിയാണ് പ്രധാനപ്പെട്ട എയറോസ്പേസ് വർക്കുകൾ ചെയ്യുന്നത്. അമേരിക്കയ്ക്കു പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രമാണ് ബംഗളൂരുവിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.