ന്യൂഡൽഹി: ബോഫോഴ്സ് കേസിൽ ഹിന്ദുജ സേഹാദരരെ കുറ്റമുക്തരാക്കിയ 2005ലെ ഡൽഹി ഹൈകോടതി വിധിെക്കതിരെ ഹരജി സമർപ്പിക്കാൻ യു.പി.എ സർക്കാർ അനുമതി നൽകിയില്ലെന്ന് 12 വർഷത്തിനുശേഷം സി.ബി.െഎ. കേന്ദ്ര സർക്കാറിന് നൽകിയ വിശദീകരണത്തിലാണ് ഇത് അറിയിച്ചത്. നിയമ, നീതിന്യായ മന്ത്രാലയത്തിനെ ജൂൺ 22നാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. സ്പെഷൽ ലീവ് പെറ്റീഷൻ (എസ്.എൽ.പി) സമർപ്പിക്കാൻ പേഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പിൽനിന്ന് അനുമതി ലഭിച്ചില്ലെന്നാണ് സി.ബി.െഎ വ്യക്തമാക്കുന്നത്.
ബി.ജെ.പി നേതാവുകൂടിയായ അജയ് കെ. അഗർവാൾ എന്ന അഭിഭാഷകൻ സമർപ്പിച്ച ഹരജിയിലാണ് ഡൽഹി ഹൈകോടതി ജഡ്ജി സോദി 2005 മേയ് 31ന് ഹിന്ദുജ സഹോദരരെ കുറ്റമുക്തരാക്കിയത്. ഇതിനെതിരെ ഹരജി നൽകാത്തതിന് കാരണം വ്യക്തമാക്കണമെന്ന് ബി.ജെ.പി സർക്കാർ സി.ബി.െഎയോട് ആവശ്യപ്പെട്ടു. തെൻറ കേസിൽ ഉടൻ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അജയ് അഗർവാൾ സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്.
അന്വേഷണ ഏജൻസി എന്ന നിലയിൽ വിധിക്കെതിെര അപ്പീൽ പോകണമെന്നതായിരുന്നു സി.ബി.െഎയുടെ അഭിപ്രായമെന്നും എന്നാൽ, യോഗ്യരായ അധികാരികൾ അനുമതി നൽകിയില്ലെന്നും അധികൃതർ ചൂണ്ടികാട്ടുന്നു. എസ്.എൽ.പിയുമായി അടുത്ത ഉന്നത കോടതിയെ സമീപിക്കണമെന്ന് 2005ൽ സി.ബി.െഎ ഡയറക്ടറായിരുന്ന യു.എസ്. മിശ്ര 36 പേജുള്ള കോൺഫിഡൻഷ്യൽ ഫയലിൽ ജൂൺ 26നുതന്നെ രേഖപ്പെടുത്തിയിരുന്നു.
അതിനുശേഷം അന്വേഷണ ഏജൻസിയുടെ തലപ്പത്തുണ്ടായിരുന്ന മേധാവികളുടെ എല്ലാം അഭിപ്രായവും ഇതായിരുന്നു. എന്നാൽ, സി.ബി.െഎയുടെ ഡയറക്ടർ ഒാഫ് പ്രോസിക്യൂഷൻ ആയിരുന്ന എസ്.കെ. ശർമ ഇതിെനതിരായിരുന്നു. അപ്പീൽ നൽകണമെന്നതിനോട് താൻ അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹം തെൻറ 12 പേജുള്ള നോട്ടിൽ കുറിച്ചു.
നോട്ട് നിരോധനം സാമ്പത്തിക വളർച്ച എന്നിവയിൽ തിരിച്ചടി നേരിട്ട കേന്ദ്ര സർക്കാറിനെയും ബി.ജെ.പിയെയും സംബന്ധിച്ച് രാഷ്ട്രീയ ആയുധത്തിനുള്ള സാധ്യതയാണ് സി.ബി.െഎ വെളിപ്പെടുത്തൽ വഴി തെളിയുന്നത്. 2014 ൽ സോണിയ ഗാന്ധിെക്കതിരെ റായ്ബറേലയിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച അജയ് അഗർവാൾ 1.73 ലക്ഷം വോട്ട് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.