ബോഫോഴ്​സ്​ അഴിമതി: വീണ്ടും അന്വേഷണ സാധ്യത തേടി സി.ബി.​െഎ

ന്യൂഡൽഹി: ബോഫോഴ്​സ്​ അഴിമതി കേസ്​ വീണ്ടും അന്വേഷിക്കുന്നതിനുള്ള സാധ്യത തേടി സി.ബി.​െഎ. ഇതിനായി സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാൻ കേന്ദ്രസർക്കാറി​​​െൻറ അനുമതി തേടിയതായാണ്​ റിപ്പോർട്ട്​.

കേസിലെ പ്രതികളായ ഹിന്ദുജ ബ്രദേഴ്​സിനെ കുറ്റവിമുക്​തരാക്കിയ ​ഡൽഹി ഹൈകോടതിയുടെ 2005ലെ വിധിക്കെതിരെയാവും സി.ബി.​െഎ സുപ്രീംകോടതിയെ സമീപിക്കുക. മുമ്പ്​ യു.പി.എ സർക്കാറി​​​െൻറ ഭരണകാലത്ത്​ അന്വേഷണ എജൻസി ഇതിനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല.

നേരത്തെ ബോഫോഴ്​സ്​ അഴിമതി കേസി​​​െൻറ അന്വേഷണത്തിൽ രാജീവ്​ ഗാന്ധിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന ആരോപണം  സ്വകാര്യ ഡിക്​ടറ്റീവായ മൈക്കിൾ ​െഹർഷ്​മാൻ ഉന്നയിച്ചിരുന്നു. ബോഫോഴ്​സ്​ അഴിമതിയിയിലൂടെ ലഭിച്ച പണം സൂക്ഷിച്ചിരുന്ന സ്വിസ്​ അക്കൗണ്ട്​  താൻ കണ്ടെത്തിയെന്നായിരുന്നു ഡിക്​ടറ്റീവി​​​െൻറ അവകാശവാദം.​ ഇൗ വെളിപ്പെടുത്തലി​​​െൻറ കൂടി പശ്​ചാത്തലത്തിലാണ്​ സി.ബി.​െഎയുടെ പുതിയ നീക്കമെന്നാണ്​ റി​പ്പോർട്ട്

Tags:    
News Summary - Bofors scam: CBI seeks permission from government to reopen probe-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.