മുംബൈ: മൂന്നുദിവസം നീണ്ടുനിന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെ പരിഹസിച്ച് ബോളിവുഡ് താരം തപ്സി പന്നു. സംവിധായകൻ അനുരാഗ് കശ്യപിന്റെയും തപ്സിയുടെയും വീടുകളിലും ഓഫിസുകളിലുമായിരുന്നു റെയ്ഡ്.
'മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലിൽ മൂന്ന് കാര്യങ്ങൾ കണ്ടെത്താനായിരുന്നു ശ്രമം 1. പാരീസിൽ ഞാൻ സ്വന്തമാക്കിയെന്ന് പറയുന്ന 'ആരോപണ വിേധയമായ' ബംഗ്ലാവിന്‍റെ താക്കോലുകൾ. കാരണം വേനൽക്കാല അവധി ദിനങ്ങൾ അടുക്കാറായി. 2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകൾ. നേരത്തേ ഇവ ഞാൻ നിരസിക്കുകയും ഭാവിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു. 3. 2013 ലെ റെയ്ഡിന്റെ ഒാർമ -ബഹുമാന്യയായ കേന്ദ്ര ധനകാര്യമന്ത്രി അത് വീണ്ടും ഓർമിപ്പിച്ചു'
തന്‍റെ പേരിൽ പാരീസിൽ ബംഗ്ലാവ് ഇല്ലെന്നും അഞ്ചുകോടി രൂപയുടെ രസീത് ഇെല്ലന്നും 2013ൽ റെയ്ഡ് നടന്നിട്ടില്ലെന്നുമാണ് പോസ്റ്റിന്‍റെ സാരം.
മൂന്നുദിവസം നീണ്ട റെയ്ഡിന് ശേഷമാണ് തപ്സിയുടെ പ്രതികരണം. നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു തപ്സിയുടെയും അനുരാഗിൻറെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. പുണെയിലും മുംബൈയിലുമായി 20ഓളം ഇടങ്ങളിലായിരുന്നു റെയ്ഡ്. ഇരുവരെയും ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കേന്ദ്രസർക്കാറിന്‍റെ തെറ്റായ നയങ്ങളെ നിരന്തരം വിമർശിക്കുന്നവരാണ് ഇരുവരും. ആദായ നികുതി വകുപ്പിേന്റത് പ്രതികാര നടപടിയാണെന്നായിരുന്നു പ്രതികരണങ്ങൾ. ഇതിനെതിരെ കഴിഞ്ഞദിവസം നിർമല സീതാരാമൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. യു.പി.എ ഭരണകാലത്ത് 2013ൽ ഈ വ്യക്തികളുടെ വീടുകളിൽ റെയ്ഡ് നടന്നിട്ടുണ്ടെന്നായിരുന്നു നിർമലയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.