മുംബൈ: ബോളിവുഡ് മേക്കപ് ആർടിസ്റ്റ് സൂരജ് ഗൊതാംെമ്പ കൊെക്കയ്നുമായി പിടിയിൽ. സൂരജിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നതിനിടെ ഒാട്ടോറിക്ഷ ഡ്രൈവർ ലാൽചന്ദ്ര യാദവും നാർകോടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായി. 11 ഗ്രാം കൊക്കെയ്നും 56000 രൂപയും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 16 പാക്കറ്റുകളിലായായിരുന്നു കൊക്കെയ്ൻ.
മയക്കുമരുന്ന് വിതരണം െചയ്യുന്ന നൈജീരിയൻ സംഘത്തിെൻറ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് പിടിയിലായ ഒാട്ടോ ഡ്രൈവറെന്ന് അന്വേഷണസംഘം പറയുന്നു. അന്ദേരി വെസ്റ്റിൽ നിന്നാണ് ഇരുവരെയും മയക്കുമരുന്നുമായി പിടികൂടിയത്. ഒാട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ത്രീ ഇഡിയറ്റ്സ്, ഫിയർലെസ്, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ആർടിസ്റ്റാണ് സൂരജ്.
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഡിസംബർ 16 വരെ നാർകോടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു.
നടൻ സുശാന്ത് സിങ് രാജ്പുതിെൻറ ആത്മഹത്യക്കു പിന്നാലെ ഉയർന്നു വന്ന വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് ബോളിവുഡ് കേന്ദ്രീകരിച്ച് ലഹരി കണ്ണികൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്. ഇതിനകം 28 പേരെ പിടികൂടി.
ചൊവ്വാഴ്ച നഗരത്തിൽ നടത്തിയ റെയ്ഡിൽ കുപ്രസിദ്ധ ലഹരി ഇടപാടുകാരായ റിഗൽ മഹാകാൽ, അസം ജുമാൻ ശൈഖ് എന്നിവരെ പിടികൂടിയ നാർകോടിക്സ് ബ്യൂറോ രണ്ടരക്കോടി വില വരുന്ന ചരസും 13.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.