ഭഗവന്ത് മാന്നിന്റെ വീടിനു സമീപം ബോംബ്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ വസതിയോടു ചേർന്ന ഹെലിപ്പാഡിന് സമീപത്ത്‌ ബോംബ് കണ്ടെത്തി. അതീവ സുരക്ഷ ക്രമീകരണമുള്ള സ്ഥലത്താണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയും സമീപത്താണ്.

പഞ്ചാബിന്റെയും ഹരിയാനയുടെയും നിയമസഭ മന്ദിരവും സെക്രട്ടറിയേറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിനടുത്താണ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. 

Tags:    
News Summary - Bomb found near Bhagwant Mann's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.