മുബൈ: മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയക്ക് സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ച കേസിലെ പ്രതിയെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലേക്ക് മാറ്റാൻ കോടതി ഉത്തരവ്. പ്രതിയും മുംബൈ പൊലീസിലെ മുൻ ഏറ്റുമുട്ടൽ വിദഗ്ധനുമായ പ്രദീപ് ശർമയെ പുണെയിലെ ആശുപത്രിയിൽ നിന്ന് ഉടൻ കസ്റ്റഡിയിലേക്ക് മാറ്റണമെന്ന് മുംബൈയിലെ പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച യെർവാഡ ജയിൽ അധികൃതരോട് നിർദേശിച്ചത്.
ശർമയുടെ അവസ്ഥ ഭേദമായെന്നും ഡിസ്ചാർജ് ചെയ്യാമെന്നുമുള്ള ഡോക്‌ടർമാരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് എൻ.ഐ.എ ജഡ്ജി എ.എം പാട്ടീൽ ജയിൽ സൂപ്രണ്ടിനെ വിളിച്ച് ഉടൻ തന്നെ ആശുപത്രിയിൽ മാറ്റാൻ ഉത്തരവിട്ടത്.
അന്റീലിയക്ക് സമീപം ബോംബ് കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് മുൻ മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമയെ 2021ലാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.