ആക്​ടിവിസ്​റ്റുകളുടെ ജാമ്യം തടയാൻ ജയിൽ അധികൃതരുടെ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​
 

സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൽ​ഗാ​ർ പ​രി​ഷ​ത്ത്​ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ജാ​മ്യം ല​ഭി​ക്കാ​തി​രി​ക്കാ​ൻ വൈ​ദ്യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ കൃ​ത്രി​മം കാ​ട്ടു​ന്ന​താ​യി ആ​രോ​പ​ണം.

മ​ഹേ​ഷ്​ റാ​വു​ത്ത്, ആ​ന​ന്ദ്​ തെ​ൽ​തും​ബ്​​ഡെ എ​ന്നി​വ​രു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടി അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​രാ​ണ്​ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്.

ഇ​രു​വ​രു​ടെ​യും റി​പ്പോ​ർ​ട്ടി​ലെ ഒ​ക്​​സി​ജ​ൻ, ര​ക്​​ത​സ​മ്മ​ർ​ദം, നാ​ഡി​മി​ടി​പ്പ്, ഉ​യ​രം, ഭാ​രം തു​ട​ങ്ങി​യ​വ​ ഒ​രേ​വി​ധ​മാ​ണ്. ആ​ന​ന്ദ്​ തെ​ൽ​തും​ബ്​​ഡെ​ക്ക്​ കോ​വി​ഡ്​ വ​ന്നു​പോ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 173 സെൻറി​മീ​റ്റ​ർ ഉ​യ​ര​വും 75 കി​ലോ ഭാ​ര​വു​മു​ള്ള തെ​ൽ​തും​ബ്​​ഡെ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ 153 സെൻറി​മീ​റ്റ​ർ ഉ​യ​ര​വും 57 കി​ലോ ഭാ​ര​വു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ അ​ദ്ദേ​ഹ​ത്തി‍െൻറ അ​ഭി​ഭാ​ഷ​ക ദേ​വ്​​യാ​നി കു​ൽ​ക​ർ​ണി കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.ഇ​തേ ഭാ​ര​വും ഉ​യ​ര​വു​മാ​ണ്​ എ​ൽ​ഗാ​ർ കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ഹേ​ഷ്​ റാ​വു​ത്തി‍െൻറ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ലു​മു​ള്ള​ത്.

ഇ​തോ​ടെ, മ​റ്റൊ​രു പ്ര​തി വെ​ർ​ണ​ൻ ഗോ​ൺ​സാ​ൽ​വ​സി‍െൻറ റി​പ്പോ​ർ​ട്ടും അ​ഭി​ഭാ​ഷ​ക​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ കോ​ട​തി ജ​യി​ൽ അ​ധി​കൃ​ത​രോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.