ന്യൂഡൽഹി: കോൾഡ്പ്ലേയുടെ ടിക്കറ്റുകൾ കരിചന്തയിൽ വിറ്റ സംഭവത്തിൽ ബുക്ക്മൈ ഷോയുടെ സി.ഇ.ഒയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആപ്പിന്റെ സി.ഇ.ഒയായ ആഷിഷ് ഹെമരജനിയും കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ഹാജരാകണമെന്നാണ് മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫൻസ് വിങ് അറിയിച്ചിരിക്കുന്നത്.
അഭിഭാഷകനായ അമിത് വ്യാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കരിചന്തയിൽ ടിക്കറ്റ് എത്തിച്ചതും ബുക്ക് മൈ ഷോയാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇന്റർനാഷണൽ ബാൻഡായ കോൾപ്ലേ എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്.
മുംബൈയിൽ ജനുവരി 18,19,21 തീയതികളിലാണ് അവരുടെ പരിപാടി. സെപ്റ്റംബർ 22നാണ് പരിപാടിയുടെ ടിക്കറ്റ് വിൽപന ബുക്ക് മൈ ഷോയിൽ ആരംഭിച്ചത്. ഉടൻ തന്നെ ബുക്ക് മൈ ഷോയുടെ സൈറ്റിന് തകരാറുണ്ടാകുകയായിരുന്നു.
2500 മുതൽ 35,000 രൂപ വരെയാണ് ഷോയുടെ ടിക്കറ്റുകളുടെ ബുക്ക് മൈ ഷോയിലെ വില. എന്നാൽ, കരിചന്തയിൽ ഇതേ ടിക്കറ്റുകൾക്ക് 35,000 മുതൽ രണ്ട് ലക്ഷം വരെ വിലയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.