ന്യൂഡൽഹി: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതനധർമ്മം സംബന്ധിച്ച പ്രസ്താവനക്കെതിരെ വിമർശനവുമായി ബി.ജെ.പി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് വിമർശനവുമായി രംഗത്തെത്തിയത്. ക്രിസ്ത്യൻ മിഷനറിൽ മാരിൽ നിന്നാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ആശയം ഉദയനിധിക്ക് ലഭിച്ചതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ജി.ഡി.പിക്ക് അപ്പുറത്തേക്ക് സ്വത്ത് നേടുകയെന്നതാണ് ഗോപാലപുരം കുടുംബത്തിന്റെ ലക്ഷ്യം. ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നാണ് നിങ്ങൾക്ക് ഈ ആശയം ലഭിച്ചത്. അവരുടെ ആശയങ്ങൾ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറിയെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.സനാതനധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. അതിനെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ലെന്നും അതുപോലെ സനാതന ധർമ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സനാതധധർമ്മമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇത് സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.