അസംഗഡ്: പ്രതിമകൾക്കെതിരായ ആക്രമണത്തിന് വീണ്ടും ഇരയായി അംബേദ്കർ പ്രതിമ. ഉത്തർ പ്രദേശിൽ രണ്ടാം തവണയാണ് അംബേദ്കർ പ്രതിമെക്കതിരെ ആക്രമണമുണ്ടാകുന്നത്. ഇന്ന് രാവിലെ അസംഗഡിലുണ്ടായ ആക്രമണത്തെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നേരത്തെ, മീററ്റിൽ വികൃതമാക്കിയ പ്രതിമ പിന്നീട് നന്നാക്കിയിരുന്നു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനു പിറകെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ലെനിെൻറ പ്രതിമ ബി.ജെ.പി പ്രവർത്തകർ തകർത്തിരുന്നു. അതിനു പിറകെ പലയിടങ്ങളിലും പ്രതിമ വികൃതമാക്കൽ അരേങ്ങറി.
തമിഴ്നാട്ടിൽ സാമൂഹിക പരിഷ്കർത്താവ് ഇ.വി രാമസ്വാമി, കൊൽക്കത്തയിൽ ജനസംഘ സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജി, പിന്നീട് അംബേദ്ക്കർ എന്നിവരുെട പ്രതിമകൾ വികൃതമാക്കപ്പെട്ടു.
ഇൗ നടപടിയെ പ്രധാനമന്ത്രി വിമർശിക്കുകയും ഇത്തരം പ്രവർത്തികൾക്കെതിരെ ശക്തമായ നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ആവശ്യെപ്പടുകയും ചെയ്തെങ്കിലും പ്രതിമ വികൃതമാക്കൽ നിർബാധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.