ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം

ചെന്നൈ: ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. അറേബ്യന്‍ കടലിലെ ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചതായി ഡി.ആര്‍.ഡി.ഒ ട്വിറ്ററിലും പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പിലും അറിയിച്ചു.

ഇന്ത്യന്‍ നേവിയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈയില്‍നിന്നായിരുന്നു വിക്ഷേപണം. ഡി.ആര്‍.ഡി.ഒയും റഷ്യയുടെ എന്‍.പി.ഒ.എമ്മും ചേര്‍ന്നാണ് ബ്രഹ്മോസ് വികസിപ്പിച്ചത്.

വിക്ഷേപണ വിജയത്തിന് ഡി.ആര്‍.ഡി.ഒ, ബ്രഹ്മോസ്, ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.